gnn24x7

ഗുജറാത്തില്‍ 14 മാസം പ്രായമായ കുഞ്ഞ് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു

0
314
gnn24x7

അഹമ്മദാബാദ്: ഗുജറാത്തില്‍ 14 മാസം പ്രായമായ കുഞ്ഞ് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ജാംനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആണ്‍കുട്ടിയാണ് മരിച്ചത്.

കുട്ടിയ്ക്ക് എങ്ങനെയാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കള്‍.

ഇരുവരും ഇതുവരെ രോഗലക്ഷണമൊന്നും കാണിച്ചിട്ടില്ല. ഇവര്‍ ക്വാറന്റൈനില്‍ തുടരുകയാണ്.

ഏപ്രില്‍ അഞ്ചിനാണ് കുട്ടിയെ ആശുപത്രിയിലല്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ കുട്ടി അതീവഗുരുതരാവസ്ഥയിലായിരുന്നു. വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന കുട്ടിയുടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഗുജറാത്തില്‍ കൊവിഡ് 19 ല്‍ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണ് ഈ കുഞ്ഞ്.

gnn24x7