കോവിഡ് -19 എന്ന മഹാമാരിയുടെ പിടിയിലമരുകയാണ് ലോകം.
വൈറസിനെ തുരത്താന്‍ വാക്സിന്‍ കണ്ടെത്താനാകാതെ ആഗോളതലത്തില്‍ ശാസ്ത്രജ്ഞര്‍ കുഴങ്ങുമ്പോള്‍ ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 35,56000വും കടന്ന് മുന്നോട്ട് കുതിയ്ക്കുകയാണ്.
നിലവില്‍ ലോകത്താകമാനമുള്ള രോഗബാധിതരുടെ എണ്ണം 35,63,065 ആയി. 212 രാജ്യങ്ങളിലായാണ് ഇത്രയും പേര്‍ക്ക് കോവിഡ് ബാധിച്ചത്.
കോവിഡ് ബാധ മൂലം ഇതുവരെ 2,48,129 പേര് മരിച്ചു. 24 മണിക്കൂറിനിടെ 81,636 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 24 മണിക്കൂറിനിടെ 3,430 മരണവും റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ 11,53,847 ആളുകള്‍ രോഗത്തെ അതിജീവിച്ചു. ലോകത്താകെ 21,61,116 പേര് ചികിത്സയിലാണ്. ഇവരില്‍ 50,043 പേരുടെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ലോകരാഷ്ട്രങ്ങളില്‍ ഒന്നാമനായ അമേരിക്ക ദുരിത പട്ടികയിലും ഒന്നാമനായി നിലകൊള്ളുകയാണ്. അമേരിക്കയില്‍ രോഗികളുടെ എണ്ണം 1,187,510 എത്തി. അമേരിക്കയില്‍ വൈറസ് ബാധ മൂലം 68,581 പേരാണ് മരിച്ചത്.
വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 1,187,510, സ്പെയിന്‍- 2,47,122, ഇറ്റലി- 2,10,717, ഫ്രാന്‍സ്- 1,68,693, ജര്‍മനി- 1,65,664, ബ്രിട്ടന്- 1,86,599, തുര്‍ക്കി- 1,26,045, ഇറാന്- 97,424, റഷ്യ- 1,34,687, ബ്രസീല്‍- 1,01,147.
മേല്പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്- അമേരിക്ക- 68,581, സ്പെയിന്‍- 25,264, ഇറ്റലി- 28,884, ഫ്രാന്‍സ്- 24,895, ജര്‍മനി- 6,866, ബ്രിട്ടന്- 28,446, തുര്‍ക്കി- 3,397, ഇറാന്- 6,203, റഷ്യ- 1,222, ബ്രസീല്‍- 7,025.
ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള യൂറോപിലെ മിക്ക രാജ്യങ്ങളും lock down നിയന്ത്രങ്ങള്‍ പിന്‍വലിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഫ്രാന്‍സ്, ഇറ്റലി, സ്പെയ്ന്‍ എന്നിവിടങ്ങളില്‍ മരണം 200നും താഴെയാണ്. ഇതോടെ, ഈ രാജ്യങ്ങള്‍ lock downല്‍ വലിയ ഇളവുകള്‍ വരുത്തി. ഫാക്ടറികള്‍, ഓഫിസുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവ തുറക്കാന്‍ ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ അനുമതി നല്‍കിയിരിയ്ക്കുകയാണ്.




































