gnn24x7

മുഖ്യമന്ത്രിയുടെ എസ്കോർട്ടിനായി 62.46 ലക്ഷം രൂപ ചിലവാക്കുന്നു; പ്രതിസന്ധികാലത്തെ ഈ സർക്കാർ തീരുമാനം വലിയ വിവാദത്തിൽ

0
346
gnn24x7

മുഖ്യമന്ത്രി പിണറായി വിജയൻറെ എസ്കോർട്ടിനായി 62.46 ലക്ഷം രൂപ ചെലവാക്കി വാഹനങ്ങൾ വാങ്ങുന്നു. മൂന്ന് ഇന്നോവ ക്രസ്റ്റയും ഒരു ടാറ്റ ഹരിയാറുമാണ് വാങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കാനായി പൊലീസ് സേനാ​ഗംങ്ങൾക്ക് സ‍ഞ്ചരിക്കാനാണ് പുതിയ വാഹനങ്ങൾ.

മുഖ്യമന്ത്രിയുടെ എസ്കോർട്ട് ജോലിക്കായി ഉപോഗിക്കുന്ന രണ്ട് ഇന്നോവ ക്രസ്റ്റ കാറുകൾ പഴക്കം ചെന്നു എന്നും അത് മാറ്റണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷ പരിഗണിച്ച് ആഭ്യന്തര വകുപ്പാണ് വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകിയത്.

പ്രതിസന്ധികാലത്തെ ഈ സർക്കാർ തീരുമാനം വലിയ വിവാദത്തിൽ ആയിരിക്കുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here