gnn24x7

വാക്സീൻ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചു; വാക്‌സിൻ വാങ്ങാൻ ചെലവഴിച്ചത് 29.29 കോടി

0
687
gnn24x7

തിരുവനന്തപുരം: വാക്സിനേഷൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചെന്നും വാക്സീൻ കമ്പനികളിൽനിന്നു നേരിട്ട് വാക്സീൻ സംഭരിക്കുന്നതിനായി സംസ്ഥാന സർക്കാർ 29.29 കോടി രൂപ ചെലവഴിച്ചെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നിയമസഭയിൽ കെ.ജെ.മാക്‌സി എംഎൽഎ ഉന്നയിച്ച നക്ഷത്രചിഹ്നമില്ലാത്ത ചോദ്യങ്ങൾക്കുള്ള മറുപടിയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

ജൂലൈ 30 വരെയുള്ള കണക്കുപ്രകാരം 817.50 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. കോവിഡ് പ്രതിരോധ സാമഗ്രികളായ പിപിഇ കിറ്റുകൾ, ടെസ്റ്റ് കിറ്റുകൾ, വാക്സീൻ എന്നിവ സംഭരിക്കുന്നതിനായി 318.2747 കോടി വിനിയോഗിച്ചു. ആകെ 13,42,540 ഡോസ് വാക്സീനാണ് സര്‍ക്കാര്‍ നേരിട്ടു സംഭരിച്ചത്. ഇതില്‍ 8,84,290 ഡോസിന്റെ വിലയാണ് ഇതുവരെ നല്‍കിയിട്ടുള്ളതെന്നാണ് കണക്കുകൾ പറയുന്നത്.

അതേസമയം, സംസ്ഥാനത്തെ മൂന്നു ദിവസത്തെ വാക്സീൻ യജ്ഞം പുരോഗമിക്കുകയാണ്. ദിവസം 5 ലക്ഷം വാക്സീനാണ് വിതരണം ചെയ്യുന്നത്.

ലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചു; വാക്‌സിൻ വാങ്ങാൻ ചെലവഴിച്ചത് 29.29 കോടി

തിരുവനന്തപുരം: വാക്സിനേഷൻ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചെന്നും വാക്സീൻ കമ്പനികളിൽനിന്നു നേരിട്ട് വാക്സീൻ സംഭരിക്കുന്നതിനായി സംസ്ഥാന സർക്കാർ 29.29 കോടി രൂപ ചെലവഴിച്ചെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നിയമസഭയിൽ കെ.ജെ.മാക്‌സി എംഎൽഎ ഉന്നയിച്ച നക്ഷത്രചിഹ്നമില്ലാത്ത ചോദ്യങ്ങൾക്കുള്ള മറുപടിയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

ജൂലൈ 30 വരെയുള്ള കണക്കുപ്രകാരം 817.50 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. കോവിഡ് പ്രതിരോധ സാമഗ്രികളായ പിപിഇ കിറ്റുകൾ, ടെസ്റ്റ് കിറ്റുകൾ, വാക്സീൻ എന്നിവ സംഭരിക്കുന്നതിനായി 318.2747 കോടി വിനിയോഗിച്ചു. ആകെ 13,42,540 ഡോസ് വാക്സീനാണ് സര്‍ക്കാര്‍ നേരിട്ടു സംഭരിച്ചത്. ഇതില്‍ 8,84,290 ഡോസിന്റെ വിലയാണ് ഇതുവരെ നല്‍കിയിട്ടുള്ളതെന്നാണ് കണക്കുകൾ പറയുന്നത്.

അതേസമയം, സംസ്ഥാനത്തെ മൂന്നു ദിവസത്തെ വാക്സീൻ യജ്ഞം പുരോഗമിക്കുകയാണ്. ദിവസം 5 ലക്ഷം വാക്സീനാണ് വിതരണം ചെയ്യുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here