ജോർഹട്ട്: അസമിലെ ബ്രഹ്മപുത്ര നദിയിൽ ബുധനാഴ്ച 50 ഓളം യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടിൽ ഇടിച്ച് മറിഞ്ഞ് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. ജോർഹട്ട് ജില്ലയിലെ നീമതിഘട്ടിന് സമീപമാണ് സംഭവം.
കുറച്ച് ആളുകൾ സുരക്ഷിതരാണ്, എന്നാൽ ചില യാത്രക്കാരെ ഇപ്പോഴും കാണാനില്ല. കാണാതായ യാത്രക്കാരെ കണ്ടെത്താൻ ദേശീയ ദുരന്ത പ്രതികരണ സേനയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത പ്രതികരണ സേനയും (എസ്ഡിആർഎഫ്) രക്ഷാപ്രവർത്തനം നടത്തുന്നു.
“അപകടത്തിൽപ്പെട്ട ബോട്ടിൽ 50 ഓളം പേരുണ്ടായിരുന്നു, അതിൽ 40 പേരെ രക്ഷപ്പെടുത്തി,” ജോർഹട്ട് അഡീഷണൽ ഡിസി ദാമോദർ ബാർമാൻ പറഞ്ഞു.





































