വ്യാഴാഴ്ച പിർ പഞ്ചൽ താഴ്വരയിലെ രജൗരി ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) കൊല്ലപ്പെട്ടു. രജൗരിയിലെ തനാമണ്ടി മേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ വെടിവെപ്പ് നടന്നതായി സൈനിക വക്താവ് പറഞ്ഞു.
തീവ്രവാദികളെപ്പറ്റിയുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടൽ നടന്നത്.