യുക്രൈൻ അതിർത്തി കടക്കാൻ ശ്രമിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കേന്ദ്രമന്ത്രി വി.കെ സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
കീവില്‍ നിന്ന് കാറില്‍ മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. പിന്നീട് വെടിയേറ്റ വിദ്യാത്ഥി പാതിവഴിയിൽ തിരികെ പോകുകയായിരുന്നു. അതേസമയം യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ കര്‍ണാടക സ്വദേശി നവീന്‍ എസ്.ജി കൊല്ലപ്പെട്ടിരുന്നു. ഖാര്‍ക്കീവില്‍ ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് നവീന്‍ കൊല്ലപ്പെട്ടത്.
റഷ്യ-യുക്രൈൻ യുദ്ധം ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണം ശക്തമാക്കുകയാണ് റഷ്യ. ചെർണിവിൽ റഷ്യൻ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. രണ്ട് സ്‌കൂളുകൾ തകർന്നു. അതേസമയം, റഷ്യ-യുക്രൈൻ രണ്ടാംവട്ട ചർച്ചയും പരാജയതോടെ സൈനിക പിന്മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ധാരണയായില്ല.






































