തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുതൽ ഭീകരത സൃഷ്ടിച്ച് കടന്നുവന്ന ന്യൂന മർദ്ദം തീവ്രത കുറഞ്ഞ അതിതീവ്രന്യൂന മർദ്ദമായി കാലാവസ്ഥ നിരീക്ഷകരുടെ ഏറ്റവും പുതിയ മുന്നിറിയിപ്പ് ലഭിച്ചു. എന്നാൽ ഏതാനും മണിക്കൂറുകൾകൊണ്ട് കേരള തീരത്തിലൂടെ അത് കടന്നുപോവുമെന്നും അതിന് ചുരുങ്ങിയത് 30 മുതൽ 40 കിലോമീറ്റർ വേഗത ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇതെ തുടർന്ന് തിരുവനന്തപുരം‚ കൊല്ലം പത്തനംതിട്ട ഭാഗങ്ങളിൽ ശക്തിയേറിയ മഴ ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്തുള്ള കടലിടുക്കിൽ ശക്തികുറഞ്ഞ തീവ്രന്യൂനമർദമായി മാറുകയും ഇവിടെ രൂപപ്പെട്ട ചുഴലിക്കാറ്റ് കഴിഞ്ഞ ആറുമണിക്കൂറുകൾ കൊണ്ട് ദിശമാറി സഞ്ചരിക്കുകയും 9 മണിക്കൂർ വേഗതയിൽ പടിഞ്ഞാറോട്ട് സഞ്ചരിക്കുകയും ഒടുവിൽ ലഭ്യമായ മാപ്പനുസരിച്ച് രാമനാഥപുരത്തിനടുത്ത് ചേർന്നെത്തിയിരിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നു. അതീവ ന്യൂനമർദത്തിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയ്‌ക്കും 75 കിലോമീറ്റർ വേഗതയ്‌ക്കും ഇടയിലാവാനും സാധ്യതയുണ്ട്.







































