gnn24x7

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കും ഇ.ഡി.യുടെ നോട്ടീസ്

0
268
gnn24x7

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റു ചെയ്തതിന് പിന്നാലെ ഇതാ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും ഇ.ഡി.യുടെ ഹാജരാകാനുള്ള നോട്ടീസ്. നോട്ടീസ് പ്രകാരം വെള്ളിയാഴ്ച കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ നേരിട്ട് ഹാജരാവണം.

ഐ.ടി. വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇ.ഡി. രവീന്ദ്രന് നോട്ടീസ് നല്‍കിയത്. ഇതുപ്രകാരം ചോദ്യം ചെയ്യുവാനാണെന്ന് ഇതോടെ വ്യക്തമായി. എം. ശിവശങ്കറിനെതിരെ കേസ് വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ തന്നെ മറ്റു ഒന്നു രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് അന്വേഷണം നടക്കുന്നുണ്ടെന്ന അഭ്യൂഹം പരന്നിരുന്നു. സി.എം. രവീന്ദ്രന നോട്ടീസ് വന്നതോടെ പല അഭ്യൂഹങ്ങളും വാസ്തവമാണെന്ന് വിശ്വസിക്കേണ്ടുന്ന അവസ്ഥയിലേക്കാണ് ചെല്ലുന്നത്.

എന്നാല്‍ രവീന്ദ്രന് ശിവശങ്കറുമായി വളരെകാലത്തെ അടുത്ത ബന്ധമാണുള്ളതെന്ന് ഇതിനകം തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവ് സഹിതം ലഭിച്ചു കഴിഞ്ഞു. എന്നാല്‍ എം. ശിവശങ്കര്‍ ടൂറിസം വകുപ്പില്‍ ജോലി ചെയ്തിരുന്ന കാലത്തു തുടങ്ങിയ ആത്മബന്ധമാണ് രവീന്ദ്രനുമായി. എന്നാല്‍ ഇതില്‍ സ്വപ്‌നയുടെ മൊഴി വളരെ നിര്‍ണ്ണായകമാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും തന്നെ വിളിച്ചിരിക്കുന്നത് സി.എം. രവീന്ദ്രനാണെന്ന് വ്യക്തമായി സ്വപ്‌ന മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില സി.എം. രവീന്ദ്രന്‍ തീര്‍ച്ഛയായും ഇ.ഡി.യുടെ ചോദ്യം ചെയ്യലിനു മുന്‍പില്‍ വിയര്‍ത്തേക്കും.

കെ.ഫോണിന്റെയടക്കം മറ്റു ചില വന്‍കിട പദ്ധതികളില്‍ സി.എം. രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ വഴിവിട്ട ബന്ധങ്ങളും ഇടപാടുകളും നടത്തിയെന്നുള്ള തെളിവുകളാണ് ഇ.ഡി.ക്ക് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ സി.ംെ. രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് ചില നിര്‍ണ്ണായക കാര്യങ്ങള്‍ വെളിച്ചതു കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് തോന്നുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here