gnn24x7

കേരളത്തില്‍ ഇന്ന് പുതുതായി 1 ആള്‍ക്ക് മാത്രം രോഗം സ്ഥിരീകരിച്ചു; 7 പേര്‍ക്ക് കൊവിഡ് രോഗം ഭേദമായതായും മുഖ്യമന്ത്രി

0
327
gnn24x7

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 1 ആള്‍ക്ക് മാത്രം രോഗം സ്ഥിരീകരിച്ചു. ഇന്ന് 7 പേര്‍ക്ക് കൊവിഡ് രോഗം ഭേദമായതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലാണ് പുതുതായി രോഗം ബാധിച്ചത്. രോഗം മാറിയത് കാസര്‍ഗോഡ് 4, കോഴിക്കോട് 2, കൊല്ലം 1 എന്നിങ്ങനെയാണ്.

സംസ്ഥാനത്ത് ഇതോടെ ആകെ രോഗ സ്ഥിരീകരിച്ചവരുടെ എണ്ണം 387 ആയി. നിലവില്‍ 167 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തി. നിലവില്‍ 97464 പേരാണ് നിരീക്ഷണത്തിലുള്ളത്.

രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയവര്‍ കേരളത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 213 പേര്‍ക്ക് ഇതുവരെ രോഗം മാറി.

ആലപ്പുഴയില്‍ 5, എറണാകുളം 21, ഇടുക്കി 10, കണ്ണൂര്‍ 80, കാസര്‍കോട് 167, കൊല്ലം 9, കോട്ടയം 3, കോഴിക്കോട് 16, മല്പപുറം 21 പാലക്കാട് 8 പത്തനംതിട്ട 17, തിരുവനന്തപുരം 14, തൃശ്ശൂര്‍ 13, വയനാട് 3, – ഇതാണ് വിവിധ ജില്ലകളില്‍ ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം.

സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഇളവുകള്‍ നാളെ ക്യാബിനറ്റ് യോഗം ചേര്‍ന്ന ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

gnn24x7