അധ്യാപികയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം തടയുന്നതിൽ ജാഗ്രതക്കുറവ് കാണിച്ച കണ്ടക്ടർ വി.കെ ജാഫറിനെ സ്പെൻഡ് ചെയ്ത് കെഎസ്ആർടിസി സിഎംഡി ഉത്തരവിറക്കി. ജാഫറിന് വീഴ്ചയുണ്ടായെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് കെ.എസ്.ആർ.ടി.സി ബസിൽ വരുമ്പോഴാണ് അധ്യാപികയായ യുവതിയെ സഹയാത്രികൻ മോശമായി സ്പർശിച്ചത്. ശനിയാഴ്ച രാത്രിയാണു സംഭവമുണ്ടായത്. യാത്രക്കാർക്ക് സംരക്ഷണം നൽകേണ്ട കെഎസ്ആർടിസി ജീവനക്കാരൻ പ്രശ്ന പരിഹാരത്തിന് ഇടപെട്ടില്ലെന്നാണ് അധ്യാപികയുടെ ആരോപണം.
തുടർന്ന് ഗതാഗത മന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.