gnn24x7

പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലുള്ള 24 പേരില്‍ അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

0
393
gnn24x7

പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലുള്ള 24 പേരില്‍ അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഏഴ് പേരുടെ ഫലങ്ങള്‍ കൂടി ഇന്ന് പുറത്തുവരും.

12 സാമ്പിളുകള്‍ ഇന്നലെ കൊടുത്തതാണെന്നും അതില്‍ അഞ്ച് സാമ്പിളുകളും നെഗറ്റീവാണെന്ന് കളക്ടര്‍ പി.ബി നൂഹ് മാധ്യമങ്ങളോട് പറഞ്ഞു.

ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ രണ്ട് പേര്‍ ഉണ്ടെന്നും റാന്നിയിലും പന്തളത്തും ഐസൊലേഷന്‍ ആരംഭിച്ചത് അടിയന്തര സാഹചര്യം വന്നാല്‍ ഉപയോഗിക്കാനാണെന്നും കളക്ടര്‍ പറഞ്ഞു.

14 ദിവസമാണ് സെക്കന്ററി കോണ്ടാക്ടുകളുടെ ഐസൊലേഷന്‍ കഴിയുന്ന കാലം. പ്രൈമറി കോണ്ടാക്ടുകളുടേത് 28 ദിവസമാണ്. ഏതാണ്ട് ഒരു മാസം. ഇത്രയും സമയം ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പത്തനംതിട്ടയില്‍ പുതിയ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. റൂട്ട് മാപ്പ് കണ്ടതിന് ശേഷം 30 പേര്‍ ആരോഗ്യവകുപ്പിനെ സമീപിച്ചുവെന്നും ഇനിയും കൂടുതല്‍ ആളുകള്‍ സമീപിക്കുമെന്നാണ് പ്രതീക്ഷയെന്നും പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടക്കുന്ന സാഹചര്യമുണ്ടെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലയില്‍ 900 ആളുകള്‍ ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 28 ആളുകള്‍ ആശുപത്രിയിലുമുണ്ട്. ഏഴ് കേസുകളില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരില്‍ മനപ്പൂര്‍വം പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിതായി കളക്ടര്‍ പറഞ്ഞു.

ഇതിനിടെ കോവിഡ് 19 രോഗം മൂലമുളള മരണം കേരളത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. രോഗബാധയെ നേരിടാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കോവിഡ് 19 രോഗബാധക്കെതിരെ അതീവ സാഹസികമായിട്ടാണ് ആരോഗ്യവകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും ഇടപെടുന്നത്. വിദേശത്ത് നിന്ന് എത്തുന്നവരെ വിമാനത്താവളത്തില്‍ പരിശോധിക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും അവര്‍ പരഞ്ഞു.

ഇതുവരെയുളള കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് 1495 പേരാണ് കോവിഡ് 19 നിരീക്ഷണത്തിലുളളത്. 236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലും തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 85 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് പേരുടെ നില ആശങ്കാജനകമാണ്. രോഗബാധ ഉയരുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here