കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കുമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 4987 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90927 ആയി. 2872 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 34108 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 53,946 പേരാണ് ചികിത്സയിൽ തുടരുന്നത്.
അതേസമയം ആഗോള തലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷത്തിലേക്ക് അടുക്കുകയാണ്. 4,721,846 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 313,260 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.




































