തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പുതുതായി ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. 7 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കോട്ടയം 6, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെഎണ്ണമെന്നും മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള പതിവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതോടെ ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം 30 ആയി കുറഞ്ഞു. 502 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 14,670 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
ഇതില്‍ 268 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 34,599 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് പരിശോധന നടത്തിയത് 1104 സാമ്പിളുകളാണ്.
സംസ്ഥാനത്തെ 6 ജില്ലകളില്‍ മാത്രമാണ് നിലവില്‍ കൊവിഡ് രോഗികളുള്ളത്. 8 ജില്ലകള്‍ കൊവിഡ് മുക്തമായി. പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഒന്നും തന്നെയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.







































