gnn24x7

ലെബനനിലും ഇസ്രായേലിലും കൊറോണ വൈറസ്​ബാധ സ്ഥിരീകരിച്ചു; ചൈനയിൽ മരണം 2,345

0
305
gnn24x7

ബെയ്​ജിങ്​: ​ലെബനനിലും ഇസ്രായേലിലും കൊറോണ വൈറസ്​ബാധ സ്ഥിരീകരിച്ചു. ഇറാനിൽ കൊറോണ ബാധിച്ച്​ രണ്ട്​ പേർ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധയേറ്റ്​ ഇറാനിൽ മരിച്ചവരു​ടെ എണ്ണം നാലായി. 18 പേർക്ക്​ ഇറാനിൽ കെ​ാറോണ സ്ഥിരീകരിച്ചിട്ടുണ്ട്​.

ഇറ്റലിയിലും ആദ്യ കൊറോണ മരണം റിപ്പോർട്ട്​ ചെയ്​തു. ഇതേതുടർന്ന്​ വടക്കൻ നഗരങ്ങളിലെ സ്​കൂളുകൾ, ബാറുകൾ മറ്റ്​ പൊതുസ്ഥാപനങ്ങൾ എന്നിവയെല്ലാം ഇറ്റലി അടച്ചുപൂട്ടി. അതേസമയം, കൊറോണബാധിച്ചുള്ള മരണങ്ങൾ ചൈനയിൽ തുടരുകയാണ്​. രോഗബാധയേറ്റ്​ ഇതുവരെ 2,345 പേർക്ക്​ ജീവൻ നഷ്​ടമായെന്നാണ്​ റിപ്പോർട്ടുകൾ.

കൊറോണ വ്യാപനത്തി​​െൻറ തോത്​ ചൈനയിൽ കുറഞ്ഞിട്ടുണ്ട്​.​ 397 പേർക്കാണ്​ ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്​. കഴിഞ്ഞ ദിവസം 889 പേർക്കാണ്​ കൊറോണ സ്ഥിരീകരിച്ചത്​.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here