gnn24x7

ലോകത്താകെ കൊറോണ വൈറസ്‌ ബാധിച്ചവരുടെ എണ്ണം 9,35,431; അമേരിക്കയില്‍ മാത്രം രോഗികളുടെ എണ്ണം 215020

0
428
gnn24x7

ന്യുയോര്‍ക്ക്: ലോകത്താകെ കൊറോണ വൈറസ്‌ ബാധിച്ചവരുടെ എണ്ണം 9,35,431 ആണ്. അമേരിക്കയില്‍ മാത്രം രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ട് 215020 ല്‍ എത്തിയിരിക്കുകയാണ്.

ഇവിടെ 4300 ലേറെ പേര്‍ മരിക്കുകയും ചെയ്തു.
ലോകത്താകെ കൊറോണ വൈറസ്‌ ബാധയേറ്റ് മരണമടഞ്ഞത് 47,194 ആണ്. കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് ലോകത്താകമാനം രോഗം സ്ഥിരീകരിച്ചത് നാല് ലക്ഷം പേര്‍ക്കാണ്.

ബ്രിട്ടണിലും സ്പെയിനിലും കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോര്‍ഡ് മരണ നിരക്കാണ് രേഖപെടുത്തിയത്. 563 പേര്‍ ബ്രിട്ടണില്‍ മരിച്ചപ്പോള്‍ സ്പെയിനില്‍ 864 പേരാണ് മരിച്ചത്.

ബ്രിട്ടണില്‍ ആകെമരണം 2352 ഉം സ്പെയിനില്‍ 9387 ഉം ആണ്.

കൊറോണ വന്‍ നാശം വിതച്ച മറ്റൊരു രാജ്യമായ ഇറ്റലിയില്‍ മാത്രം 13,155 പേര്‍ മരിച്ചിട്ടുണ്ട്. ഇവിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 727 മരണമാണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

കൊറോണ പൊട്ടിപുറപെട്ട ചൈനയില്‍ 3312,ഫ്രാന്‍സില്‍ 4032,ഇറാനില്‍ 3036,നെതര്‍ലന്‍ഡ്‌സില്‍ 1173 
എന്നിങ്ങനെയാണ് ഇതുവരെ കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here