ഇടുക്കി: ആത്മഹത്യ ചെയ്യാൻ തനിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്നും കാമുകന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതാണെന്നും യുവതിയുടെ മൊഴി. കഴിഞ്ഞ ദിവസം കാന്തല്ലൂരിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിക്കുകയും കൈ ഞരമ്പ് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
തനിക്കു മരിക്കാൻ താൽപര്യം ഇല്ലായിരുന്നെന്നും യുവാവ് ബലമായി തന്റെ ഇരുകൈകളിലെയും ഞരമ്പ് മുറിക്കുകയായിരുന്നെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി പോലീസിനോട് വെളിപ്പെടുത്തി.
പെരുമ്പാവൂർ മാറമ്പള്ളി നാട്ടുകല്ലുങ്കൽ വീട്ടിൽ നാദിർഷാ അലി (30) ആണ് മരിച്ചത്. മറയൂർ സ്വദേശിനിയും അധ്യാപികയുമായ യുവതി (26) യുടെ നില ഗുരുതരമാണ്.







































