gnn24x7

സംസ്ഥാനത്ത് ഇന്ന് പുതുതായി 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
427
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ ആകെയണ്ണം 130  ആയി. 14 പേര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

കൊല്ലത്ത് ആറ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂരിൽ നാല്, തിരവനന്തപുരം കണ്ണൂർ മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർകോട് രണ്ട് വീതം, എറണാകുളം പാലക്കാട്, മലപ്പുറം ഒന്ന് വീതവുമാണ് കൊവിഡ് സ്ഥിരികരിച്ചത്.

ഇതില്‍ 21 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 7പർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. കണ്ണൂരിൽ ആരോഗ്യ പ്രവർത്തകക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. 127 പേരെ ഇന്ന് ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചു.

69730 പേ‍ർ നിലവിൽ നിരീക്ഷണത്തിലുണ്ട്. 69317 വീടുകളിൽ നിരീക്ഷണത്തിലാണ്. 126 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45905 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 44651 എണ്ണവും നെ​ഗറ്റീവാണ്. സെൻ്റിനൽ സ‍ർവലൈൻസിൻ്റെ ഭാ​ഗമായി ശേഖരിച്ച 5154 5085 എണ്ണം നെ​ഗറ്റീവാണ്. സംസ്ഥാനത്ത് നിലവിൽ 29 ഹോട്ട് സ്പോട്ടുകളുണ്ട്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി പുതിയ ആറ് ഹോട്ട് സ്പോട്ടുകൾ ഇന്ന് പുതുതായി ചേ‍ർത്തു.

ലോക്ക് ഡൗണിൽ വരുത്തുന്ന ഇളവുകൾ സംബന്ധിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. മെയ് 31 വരെ ലോക്ക് ഡൗൺ കേന്ദ്രസർക്കാർ നീട്ടിയിട്ടുണ്ട്.ദേശീയതലത്തിൽ ബാധകമായ നിയന്ത്രണങ്ങളും കേരളത്തിലും നടപ്പാക്കും. സ്കൂൾ, കോളേജുകൾ, മറ്റു ട്രെയിനിം​ഗ് സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല. എന്നാൽ ഓൺലൈൻ, വിദൂരവിദ്യാഭ്യാസം പരമാവധി പ്രൊത്സാഹിപ്പിക്കും.

ജില്ലയ്ക്ക് അകത്തുള്ള പൊതു​ഗതാ​ഗതം അനുവദിക്കും. ജ​ല​ഗതാ​ഗതം അടക്കം ഇങ്ങനെ അനുവദിക്കും. സിറ്റിം​ഗ് കപ്പാസിറ്റിയുടെ പകുതി വച്ച് സർവ്വീസ് നടത്താം. യാത്രക്കാർ നിന്നു സഞ്ചരിക്കാൻ അനുവ​ദിക്കില്ല. ജില്ലയ്ക്ക് അകത്ത് ഹോട്ട് സ്പോട്ടുകളിൽ ഒഴികെ ആളുകൾക്ക് സഞ്ചരിക്കാം.വിഡ് സ്ഥിരികരിച്ച.

അതേസമയം കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) സംഘം സംസ്ഥാനത്ത് എത്തിയിട്ടുണ്ട് . പാലക്കാടെത്തിയ സംഘം കേരളത്തില്‍ നിന്നും ഒരാഴ്ച കൊണ്ട് 1200 പേരുടെ സാമ്പിളുകള്‍ ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ പാലക്കാട്. തൃശ്ശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ നിന്ന് 1200 പേരുടെ സാമ്പിളെടുക്കും. അതിനായി പാലക്കാട് ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ നിന്ന് 400 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here