കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. രണ്ട് ദിവസം മുന്‍ മരിച്ച പുത്തൂര്‍ സ്വദേശി അബ്ദുറഹ്മന്റെ ട്രൂനാറ്റ് ഫലം പോസിറ്റീവാണെന്ന് വന്നിരുന്നു. തുടര്‍ പരിശോധനാ ഫലവും പോസിറ്റീവാണ്.
കര്‍ണാടകയിലെ സുള്ളിയിലെ വ്യാപാരിയായിരുന്നു അബ്ദുറഹ്മാന്‍. ഇദ്ദേഹം കര്‍ണാടക സ്വദേശിയാണ്. പനി കൂടിയതോടെ അതിര്‍ത്തിയിലൂടെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു ഇദ്ദേഹം.
സമ്പര്‍ക്കപ്പട്ടികയില്‍ ആരുമില്ലെന്നാണ് പ്രാഥമിക നിഗമനം. ജനറല്‍ ആശുപത്രിയില്‍ ആ സമയത്ത് ഉണ്ടായിരുന്ന നാല് പേരെ ക്വാറന്റീനില്‍ അയച്ചിട്ടുണ്ട്. ആശുപത്രി നേരത്തെ തന്നെ അണുവിമുക്തമാക്കിയിട്ടുണ്ട്.