gnn24x7

തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കൊവിഡ്

0
258
gnn24x7

തൃശൂര്‍: തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കൊവിഡ്സ്ഥിരീകരിച്ചതിനെ തുടർന്ന് പൂരം പ്രദർശനം നിർത്തിവച്ചു. പൂരം കഴിയുന്നത് വരെ പ്രദർശനം നിർത്തിവയ്ക്കാനാണ് തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനത്തെ ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത ഇന്നലത്തെ യോഗത്തിൽ തീരുമാനിച്ചിരുന്നു.

നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ പ്രദേശത്ത് 2000 പോലീസുകാരെ വിന്യസിക്കുമെന്ന് കമ്മീഷ്ണർ അറിയിച്ചു. 50-ല്‍ താഴെ മാത്രം ആളുകള്‍ മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുകയെന്നും സംഘാടകരുടെ എണ്ണം പരിമിതപ്പെടുത്തുമെന്നും കുടമാറ്റം കുറച്ചു സമയം മാത്രമായി ചുരുക്കുമെന്നും സാംപിള്‍ വെടിക്കെട്ടും ചമയപ്രദര്‍ശനവും ഒഴിവാക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചിരുന്നു.

gnn24x7