gnn24x7

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷ​ത്തി​ലേ​ക്ക്

0
273
gnn24x7

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു. ഇ​തു​വ​രെ 1,98,370 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ 5,608 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. 95,754 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ൽ 96,997 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 7,722 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 201 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു.

മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗ​വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ക​യാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 70,013 ആ​യും മ​ര​ണ​സം​ഖ്യ 2,362 ആ​യും ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 2358 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 76 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു.​ഇ​തി​ൽ 40 കോ​വി​ഡ് മ​ര​ണ​വും മും​ബൈ​യി​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​കെ മ​ര​ണം 2362 ആ​യി.തി​ങ്ക​ളാ​ഴ്ച 779 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ 30,108 രോ​ഗ​മു​ക്തി നേ​ടി​യ​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ത​മി​ഴ്നാ​ട്ടി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 23,495 ആ​യി. മ​ര​ണം 187.ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 23,495 ആയി ഉയര്‍ന്നു.രാജ്യത്ത് കോവിഡ് 19 തീവ്രമായി ബാധിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് തമിഴ്‌നാടിന്. സ്രവപരിശോധന നടത്തുന്നതിനായി 72 പരിശോധനാകേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. അതില്‍ 29 ഉം സ്വകാര്യ ലാബുകളാണ്. ഗു​ജ​റാ​ത്തി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 17,217 ആ​യി. മ​ര​ണം 1,063.രാ​ജ​സ്ഥാ​നി​ൽ 9,100 പേ​ർ​ക്ക് രോ​ഗം​ബാ​ധി​ച്ച​തി​ൽ 199 പേ​ർ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ രോ​ഗം ബാ​ധി​ച്ച​വ​ർ 8,361. മ​ര​ണം 222. മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​തു​വ​രെ 8,283 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ആ​കെ മ​ര​ണം 358.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here