gnn24x7

ദല്‍ഹിയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാല് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
180
gnn24x7

ന്യൂദല്‍ഹി: ദല്‍ഹിയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാല് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 9 മലയാളി നഴസുമാര്‍ അടക്കം ആശുപത്രിയിലെ 18 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ദല്‍ഹിയിലെ സര്‍ക്കാര്‍ ക്യാന്‍സര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് ഡോക്ടര്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ അഞ്ച് മലയാളി നഴസുമാര്‍ക്ക് ആശുപത്രിയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം ഇന്ത്യയില്‍ സ്ഥിതി ആശങ്കാജനകമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്. രാജ്യത്ത് കൊവിഡ് രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും ഇടയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.

അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 354 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും അഞ്ചു പേര്‍ മരിക്കുകയും ചെയ്തു.

4281 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 325 പേര്‍ക്ക് അസുഖം ഭേദമായിട്ടുണ്ട്. ഇതുവരെ 114 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത്.

അതേസമയം മുംബൈയിലെ ധാരാവിയില്‍ രണ്ട് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബാലികാ നഗര്‍ ഏരിയയില്‍ ആണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ധാരാവിയിലെ ബാലിക നഗര്‍ മേഖല അധികൃതര്‍ സീല്‍ ചെയ്തിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here