ന്യൂദല്‍ഹി: ദല്‍ഹി പൊലീസ് കമ്മീഷണര്‍ തലപ്പത്ത് മാറ്റം. മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ എസ്.എന്‍ ശ്രീവാസ്തവയെ പുതിയ കമ്മീഷണറായി നിയമിച്ചു.
ദല്‍ഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‌നയിക്കിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പകരക്കാരനായി ശ്രീവാസ്തവയെ നിയമിക്കുന്നത്.
എസ്.എന്‍ ശ്രീവാസ്തവയെ ദിവസങ്ങള്‍ക്ക് മുമ്പ് ദല്‍ഹി പൊലീസില്‍ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മീഷണറായി നിയമിച്ചിരുന്നു. 1985 ബാച്ച് ഐ.പി.എസ് ഓഫീസറായ ശ്രിവാസ്തവ സി.ആര്‍.പി.എഫ് ജമ്മു കശ്മീര്‍ സോണ്‍ സ്‌പെഷ്യല്‍ ഡി.ജിയായും നേരത്തെ സേവനമനുഷ്ടിച്ചിട്ടുണ്ട്.
നേരത്തെ ഇന്ത്യന്‍ മുജാഹിദ്ദീനെതിരായ അന്വേഷണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. ദല്‍ഹി കലാപത്തില്‍ പൊലീസിന്റെ നിഷ്‌ക്രിയത്വം വിമര്‍ശനത്തിന് ഇടയായ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ പൊലീസ് കമ്മീഷണറുടെ നിയമനം.







































