gnn24x7

പെരുമാറ്റ ചട്ടം സംബന്ധിച്ച സർക്കുലർ ഇറക്കി ഡിജിപി; ഇനി പൊതുജനങ്ങളോട് എടാ, എടീ, നീ എന്നീ വിളികൾ വേണ്ടെ

0
464
gnn24x7

തിരുവനന്തപുരം: ഡിജിപി അനിൽ കാന്ത് ഹൈക്കോടതി നിർദ്ദേശപ്രകാരം പെരുമാറ്റ ചട്ടം സംബന്ധിച്ച സർക്കുലർ ഇറക്കി. ഇനി എടാ, എടീ, നീ എന്നീ വിളികൾ വേണ്ടെന്നാണ് നിര്‍ദ്ദേശം. പൊതുജനങ്ങളുമായി പൊലീസ് ഉദ്യോഗസ്ഥർ ഇടപഴകുമ്പോൾ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന് കർശന നിർദ്ദേശം നൽകി

അതേസമയം പൊലീസ് ഉദ്യോഗസ്ഥർ പൊതു ജനങ്ങളോട് പെരുമാറുന്ന രീതി നിരീക്ഷിക്കുന്നത് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ആയിരിക്കും. നിർദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കും എന്നും ഡിജിപി വ്യക്തമാക്കി.

മാധ്യമങ്ങൾ വഴി ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ പരാതികൾ ലഭിക്കുകയോ ചെയ്താലും അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർക്കുലറിൽ പറയുന്നു.

gnn24x7