ന്യൂഡൽഹി: ഡൽഹിയിൽ അഞ്ച് മലയാളി നഴ്സുമാർക്ക് കോറോണ. ദിൽഷാദ് ഗാർഡനിലുള്ള സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സുമാർക്ക് ആണ് ഇപ്പോൾ കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതിൽ ഒരു നഴ്സ് എട്ടുമാസം ഗർഭിണിയാണെന്നാണ് വവരം ലഭിച്ചിരിക്കുന്നത്. ഇവർക്ക് വേണ്ട ചികിത്സ ഒന്നും ലഭിക്കുന്നില്ലയെന്നും വിവിരമുണ്ട്.
ഇവിടത്തെ രണ്ട് ഡോക്ടർമാർക്ക് നേരത്തെ കോറോണ സ്ഥിരീകരിച്ചിരുന്നു. ഡോക്ടർമാർ ഉത്തരേന്ത്യക്കാരാണ്. ഇതിൽ ഒരു ഡോക്ടർക്ക് വിദേശയാത്രാ പശ്ചാത്തലമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും ഇത് വാസ്തവമല്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
അതുകൊണ്ടുതന്നെ ഈ ഏട്ടുപേരിൽ എങ്ങനെ കോറോണ (Covid19) എത്തിയെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് കോറോണ രോഗികളെ എടുക്കാത്തതുകൊണ്ട് രോഗം വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലയെന്നാണ് ഇവർ പറയുന്നത്.
ഇവരെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്കാണ് മാറ്റിയത്. എന്നാലിവിടെ ഇവർക്ക് മതിയായ ചികിത്സയായോ ഭക്ഷണമോ ഒന്നും ലഭിക്കുന്നില്ലയെന്ന് ഹോം quarantine ൽ ഉള്ള ഒരു നഴ്സ് മാധ്യമവുമായി ബന്ധപ്പെട്ടപ്പോൾ അറിയിച്ചിരുന്നു.
സഹായം അഭ്യർത്ഥിച്ചാണ് ഇവർ മധ്യമവുമായി ബന്ധപ്പെട്ടത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ ഒന്നും പറയുന്നുമില്ല.
ഡൽഹി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മുപ്പതോളം ജീവനക്കാർ ഹോം quarantine ൽ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവരിൽ നിരവധിപേർ മലയാളികൾ ആണ്. ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഇവർക്കും കോറോണ ആകാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്.
എന്നാൽ ഇത്രയൊക്കെയായിട്ടും അധികൃതർ ഇതുവരെയും നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലയെന്നും പരാതികൾ ഉയരുന്നുണ്ട്. ഇക്കാര്യങ്ങൾ ആശുപത്രി അധികൃതർ സർക്കാരിനെ അറിയിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും സംശയമുണ്ട്.