gnn24x7

ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു

0
329
gnn24x7

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു. ഭീമ കൊറേഗാവ് കേസില്‍ ജയിലിലായിരിക്കെ ആരോഗ്യനില വഷളായതുമൂലം ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുംബൈയിലെ തലോജ ജയിലില്‍ നിന്ന് സ്റ്റാന്‍ സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

ഉച്ചയ്ക്ക് 1.30ഓടെ ഹോളിഫാമിലി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മരണവിവരം അഭിഭാഷകന്‍ മുംബൈ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഭീമ കൊറേഗാവ് ജാതി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ. അറസ്റ്റ് ചെയ്യുന്നത്.

gnn24x7