ന്യൂഡൽഹി: ട്വിറ്ററിനെതിരെ എഫ്ഐആർ. കേന്ദ്ര ബാലാവകാശ കമ്മിഷന്റെ പരാതിയിൽ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെറ്റായതും കുട്ടികളെ വഴിതെറ്റിക്കുന്നതുമായ വിവരങ്ങൾ ട്വിറ്റർ നൽകുന്നുവെന്നാണ് പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നത്.
കുട്ടികളുടെ അശ്ലീല വീഡിയോകളുടെ ലിങ്കുകൾ ട്വിറ്ററിൽ ഉണ്ടെന്നാണ് കേന്ദ്ര ബാലാവകാശ കമ്മിഷന്റെ പരാതി. അതേസമയം കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തന്നതുവരെ കുട്ടികൾക്ക് ട്വിറ്ററിൽ പ്രവേശനം നല്കരുതെന്നാണ് ബാലാവകാശ കമ്മിഷൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.





































