gnn24x7

രാജ്യത്ത് കൊവിഡ്-19 ബാധിച്ച് ആദ്യ മരണം

0
314
gnn24x7

രാജ്യത്ത് കൊവിഡ്-19 ബാധിച്ച് ആദ്യ മരണം. കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി എന്ന 76 കാരനാണ് മരിച്ചത്. ഫെബ്രുവരി 29 ന് സൗദിയില്‍ നിന്ന് ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 73 ആയെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. 56 ഇന്ത്യക്കാര്‍ക്കും 17 വിദേശികള്‍ക്കുമാണ് രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കേരളത്തിലാണ്. ഇന്ന് പുതുതായി 13 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗ്രവാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

gnn24x7