കൊച്ചി: ഇന്ധനവിലയിൽ വീണ്ടും വര്‍ധനവ്. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ 7 പൈസയും, കൊച്ചിയില്‍ പെട്രോളിന് 91 രൂപ 48 പൈസയുമാണ് ഇന്നത്തെ വില.
13 ദിവസം തുടര്‍ച്ചയായി വര്‍ധിപ്പിച്ച ഇന്ധനവില രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വര്‍ധനവ് ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.
രാജ്യത്ത് വില വര്‍ദ്ധനവിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കേന്ദ്രം ഇന്ധന വില തുടര്‍ച്ചയായി വർദ്ധിപ്പിക്കുന്നത് കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് എന്നാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. ലോകത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ







































