gnn24x7

ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി

0
398
gnn24x7

മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തുന്ന പരിശോധനകള്‍ തുടരുന്നു. വടക്കന്‍ ഗവര്‍ണറേറ്റിലെ ജോലി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍  പരിശോധന നടന്നത്. 

ബഹ്റൈനിലെ നാഷണാലിറ്റി, പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‍സ് വകുപ്പുമായി സഹകരിച്ചാണ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ജോലി സ്ഥലങ്ങളിലെത്തി തൊഴിലാളികളുടെ വിരലടയാളം ശേഖരിച്ച് അവരുടെ വിവരങ്ങള്‍ പരിശോധിക്കുകയാണ് ചെയ്യുന്നത്. നിരവധി നിയമ ലംഘനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

gnn24x7