gnn24x7

ശ്രീനഗറില്‍ വീണ്ടും തീവ്രവാദി ഏറ്റുമുട്ടല്‍ : ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ കൊല്ലപ്പെട്ടു

0
434
gnn24x7

ശ്രീനഗര്‍: ശ്രീനഗര്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ (എച്ച്.എം) കമാന്‍ഡര്‍ കൊല്ലപ്പെടുകയും മറ്റൊരു തീവ്രവാദിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ഈ മേഖലയിലെ തീവ്രവാദികള്‍ക്ക് വേണ്ടയുള്ള തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഇവിടത്തെ പഴയ വ്യോമതാവളത്തിന് സമീപം രംഗ്രെത്തില്‍ തീവ്രവാദികള്‍ ഉണ്ടെന്നുള്ള പ്രത്യേക വിവരങ്ങളില്‍ സുരക്ഷാ സേന പ്രദേശത്ത് വളഞ്ഞു. തുടര്‍ന്നുണ്ടായ ശക്തമായ തിരച്ചിലിനും തുടക്കം കുറിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൈനികര്‍ തീവ്രവാദികള്‍ക്കുവേണ്ടയുള്ള തിരച്ചില്‍ നടത്തുന്നുവെന്ന് അറിഞ്ഞ തീവ്രവാദികള്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സേന ശക്തമായി തിരിച്ചടിച്ചു. കനത്ത വെടിപ്പെടും അക്രമണവും നടന്നു.

തുടര്‍ന്നുണ്ടായ ശക്തമായ വെടിവെപ്പില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. എച്ച്.എം കമാന്‍ഡര്‍ സൈഫുല്ലയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. നിരവധി തീവ്രവാദ ആക്രമണങ്ങളില്‍ കുറ്റവാളിയായ ഈ ഭീകരനെ സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. മറ്റൊരു തീവ്രവാദിയെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെയുള്ള നിരവധി വസ്തുക്കള്‍ കണ്ടെടുത്തു.

gnn24x7