gnn24x7

ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സിൻ ഫക്രിസാദെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

0
302
gnn24x7

ടെഹ്റാൻ: ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സിൻ ഫക്രിസാദെ ടെഹ്‌റാനിൽ വച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൊഹ്സിൻ സഞ്ചരിച്ച കാറിന് നേരെയുള്ള ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഇറാന്‍ ആണവ പദ്ധതികളുടെയെല്ലാം ശില്‍പ്പി എന്നറിയപ്പെടുന്ന 63 കാരനായ മൊഹ്സിൻ ഇറാന്‍ റെവല്യൂഷണരി ഗാര്‍ഡ് അംഗം കൂടിയായിരുന്നു. കൂടാതെ അദ്ദേഹം മിസെല്‍ നിര്‍മ്മാണത്തിലും വിദഗ്ധനായിരുന്നു.

തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ മൊഹ്സിൻ ഫക്രിസാദെയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നിൽ ഇസ്രായേലാണെന്നാണ് ഇറാൻ ആരോപിക്കുന്നത്.

gnn24x7