gnn24x7

ഗാസ ലക്ഷ്യമാക്കി വീണ്ടും റോക്കറ്റാക്രണമവുമായി ഇസ്രയേൽ

0
282
gnn24x7

ജറുസലേം: തെക്കൻ ഇസ്രയേലിലെ ചില ഭാഗങ്ങളിലേയ്ക്ക് പാലസ്തീൻ ബലൂൺ ബോംബുകള്‍ അയച്ചതിന് പിന്നാലെ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ഇസ്രയേലിന്റെ വ്യോമാക്രമണം. ഖാൻ യൂനിസിലേയും ​ഗാസ സിറ്റിയിലേയും ഹമാസിന്റെ സൈനിക താവളങ്ങളിലേക്കാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.

ഗാസയ്ക്കു സമീപമുള്ള ഇസ്രയേലിലെ തുറസ്സായ മേഖലകളിലേക്ക് പാലസ്തീൻ ബലൂൺ ബോംബുകള്‍ പതിച്ചതിനെ തുടർന്ന് ബോംബുകള്‍ വീണ ഇരുപതോളം പ്രദേശത്ത് തീപടര്‍ന്നതായി ഇസ്രയേൽ വ്യക്തമാക്കി.

പാലസ്തീനും ഇസ്രായേലും തമ്മിൽ വൻ പോരാട്ടമാണ് നേരത്തെ നടന്നിരുന്നത്. ആ സംഘർഷത്തിൽ 256 പാലസ്തീനികള്‍ക്കാണ് ജീവൻ നഷ്ടമായത്. ഗാസയിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തിലാണ് മലയാളിയായ നഴ്സ് സൗമ്യ സന്തോഷും കൊല്ലപ്പെട്ടത്. 11 നീണ്ട പോരാട്ടത്തിനൊടുവിൽ മെയ് 21നാണ് ഇരുവിഭാ​ഗവും വെടിനിർത്തൽ പ്രഖ്യാപിച്ചത്. അതിനു ശേഷമുള്ള ആദ്യത്തെ ഏറ്റവും വലിയ ആക്രമണമാണിത്.

കഴിഞ്ഞ ദിവസം ഇസ്രയേലിലെ തീവ്രവലതുപക്ഷ സംഘടനകള്‍ കിഴക്കൻ ജറുസലേമിൽ നടത്തിയ റാലിയാണ് പുതിയ സംഘര്‍ഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് 17 പാലസ്തീനികളെ ഇസ്രയേൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here