ഗാസ: ഇസ്രാഈല്‍ ആക്രമണത്തില്‍ 16 കുട്ടികളടക്കം 67 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഹമാസിന്റെ ഷെൽ ആക്രമണത്തിൽ ഇടുക്കി സ്വദേശിനിയായ സൗമ്യ സന്തോഷ് ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
സൗമ്യാ സന്തോഷിൻ്റെ മൃതദേഹം ഇന്ത്യൻ എംബസി ഏറ്റുവാങ്ങി, ഏറ്റവുമടുത്ത ദിവസം തന്നെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം ഹാമാസിന്റെ ഗാസാ സിറ്റി കമാൻഡർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 2014ലെ യുദ്ധത്തിന് ശേഷം പാലസ്തിനിലെ ഹമാസിന്റെ ഒരു ഉയർന്ന നേതാവ് ആക്രമണത്തിൽ കൊല്ലപ്പെടുന്നത് ഇത് ആദ്യമായിട്ടാണ്.