മിലാൻ: കൊറോണ വൈറസിന്റെ ഭീതി ഇറ്റലിയെ വിട്ടൊഴിയുന്നില്ല. ശനിയാഴ്ച മാത്രം കോവിഡ് 19 ബാധിച്ച് ഇറ്റലിയിൽ മരിച്ചത് 793 പേർ. ഇതോടെ ഇറ്റലിയിലെ മാത്രം മരണസംഖ്യ 4,825 ആയി. അതേസമയം, യൂറോപ്പിൽ മരണസംഖ്യ 5000 കടന്നു.
ആഗോളതലത്തിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 11, 000 കടന്നു. ലോകത്ത് ഇതുവരെ 2,77, 000 പേരെയാണ് കൊറോണ വൈറസ് ബാധിച്ചത്. ഇതിൽ 88, 000 പേർ സുഖം പ്രാപിച്ച് ജീവിതത്തിലേക്ക് തിരിച്ചു നടന്നു.
ശനിയാഴ്ച ഇറ്റലിയി കൊറോണ വൈറസ് ബാധിച്ച് 793 പേരാണ് മരിച്ചത്. ഇതോടെ, ഇറ്റലിയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4,825 ആയി. സ്പെയിനിൽ മരണനിരക്ക് 1300 ആയി.






































