75 വയസിന് മുകളില്‍ പ്രായമുള്ള 13 പേരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി സിപിഐഎം. 89 അംഗ സംസ്ഥാന സമിതിയെയാണ് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തത്. 89 അംഗ സംസ്ഥാന സമിതിയിൽ 16 പുതിയ അംഗങ്ങളെത്തിയിട്ടുണ്ട്.
ഇത്തവണ പതിമൂന്ന് വനിതകളാണ് സംസ്ഥാന സമിതിയിൽ ഇടംപിടിച്ചിരിക്കുന്നത്. കെ.എസ്.സലീഖ, കെ.കെ ലതിക, ചിന്ത ജെറോം എന്നിവരാണ് സംസ്ഥാമ സമിതിയിൽ പുതുതായി എത്തിയവർ.
അതേസമയം മുന്‍ മാധ്യമപ്രവര്‍ത്തകനും രാജ്യസഭ എം.പിയുമായ ജോണ്‍ ബ്രിട്ടാസ് സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ ക്ഷണിതാവാകും. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാംവട്ടവും കോടിയേരി ബാലകൃഷ്ണനെ തിരഞ്ഞെടുത്തു.




































