തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ഐ.പി.സി 171 ബി വകുപ്പ് പ്രകാരം കേസെടുത്തു. സ്ഥാനാർത്ഥിത്വം പിൻവലിക്കാർ പണം നൽകിയെന്ന കെ.സുന്ദരയുടെ വെളിപ്പെടുത്തലിലാണ് കെ. സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്.
കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കാസര്‍ഗോഡ് ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് അനുമതി നൽകിയിരുന്നു. ബദിയടുക്ക പൊലീസാണു കേസെടുത്തത്. അതേസമയം കേസിൽ ബിജെപി പ്രദേശിക നേതാക്കളെയും പ്രതി ചേർക്കും എന്നാണ് റിപ്പോർട്ട്. സുന്ദരയുടെ മൊഴി കൂടി ചേർത്ത് വിശദമായ റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും.





































