മൈസൂരു: ഹുൻസൂരിയിൽ കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. അപകടത്തിൽപ്പെട്ടു. പെരിന്തൽമണ്ണ സ്വദേശി സെറീന(28) ആണ് മരിച്ചത്. കല്ലട ട്രാൻസ്പോർട്ടിന്റെ ബസാണ് മറിഞ്ഞത്. മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റെന്നാണ് വിവരം.
ഇന്നലെ രാത്രി 10 മണിക്ക് മണി കലാസിപാളയം സ്റ്റാൻഡിൽ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച് ബസാണ് അപകടത്തിൽപ്പെട്ടത് പുലർച്ചെ അഞ്ചു മണിക്ക് കോഴിക്കോട് എത്തണ്ടതായിരുന്നു. സീറ്റ് ബുക്ക് ചെയ്ത് 34 പേരും മലയാളികളാണെന്നാണ് വിവരം .
ഹുന്‍സൂരില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മൈസൂർ കെ.ആർ, ഭവാനി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.