gnn24x7

കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എമാര്‍ക്കിടയില്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കെതിരെ അമര്‍ഷം

0
365
gnn24x7

ബെംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എമാര്‍ക്കിടയില്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കെതിരെ അമര്‍ഷം പുകയുന്നു. 16 എം.എല്‍.എമാര്‍ യെദിയൂരപ്പയുടെ ഭരണനിര്‍വഹണത്തിനെതിരെ രംഗത്തെത്തി. നിയമസഭ കക്ഷി യോഗത്തിനിടെയാണ് എം.എല്‍.എമാര്‍ യെദിയൂരപ്പക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

യെദിയൂരപ്പ ഭരണനിര്‍വഹണ കാര്യത്തില്‍ പരാജയമാണെന്നും മറ്റ് മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ കുടംുബം കൈകടത്തുകയാണെന്നും എം.എല്‍.എമാര്‍ ആരോപിച്ചു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു വിഭാഗം എം.എല്‍.എമാര്‍ നേരത്തെ യോഗം ചേര്‍ന്നിരുന്നു.

മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര ‘സൂപ്പര്‍ മുഖ്യമന്ത്രി’ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഈ എം.എല്‍.എമാരുടെ ആക്ഷേപം. മാത്രമല്ല മന്ത്രിസഭ പുന:സംഘടന നടത്തിയപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും ജനതാദളില്‍ നിന്നും വന്നവര്‍ക്ക് മാത്രമേ മന്ത്രിസ്ഥാനം നല്‍കിയുള്ളൂ എന്നും വര്‍ഷങ്ങളായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്ന എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയില്ല എന്നും ഇവര്‍ക്ക് ആക്ഷേപമുണ്ട്.

മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ മന്ത്രിയുമായ ജഗദീഷ് ഷെട്ടാറും വിമത എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കുചേര്‍ന്നു എന്നതും വിഷയത്തെ ഗൗരവപരമാക്കുന്നു. നേരത്തെ യെദിയൂരപ്പ അനുകൂലികളായിരുന്ന എം.എല്‍.എമാരും ഇപ്പോഴത്തെ നീക്കത്തിനൊപ്പമുണ്ട്.
യെദിയൂരപ്പയുടെ സമുദായത്തില്‍ നിന്നുള്ള മറ്റൊരു നേതാവിനെയും വളരാന്‍ അനുവദിക്കുന്നില്ല എന്ന ആരോപണവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here