കൊച്ചി: കേരളത്തില്‍ കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന രോഗി മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്നയാളാണ് മരിച്ചത്.
69 വയസായിരുന്നു. ഈ മാസം 16 നാണ് ഇയാള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് ഇയാളെത്തിയത്.
മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും കൊവിഡ് 19 വൈറസ് ബാധയില്‍ ചികിത്സയിലാണ്.





































