തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. 76 വയസായിരുന്നു. ശ്വാസതടസവും പ്രമേഹവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.
27ാം തിയതി മുംബൈയില്‍ നിന്ന് വന്നതായിരുന്നു ഇദ്ദേഹം. 28ാം തിയതിയാണ് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്നലെ രാത്രിയാണ് സ്രവ പരിശോധനാഫലം ലഭിച്ചത്. സംസ്ഥാനത്തെ 24ാമത്തെ കൊവിഡ് മരണമാണ് ഇത്.