തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു. ആരോഗ്യ വകുപ്പിലാണ് നിയമനം .
സംഭവത്തെ തുടർന്ന് സസ്പെൻഷനിലായിരുന്ന ശ്രീറാമിന്റെ സസ്പെൻഷൻ കാലാവധി സർക്കാർ നീട്ടിയിരുന്നു. ഇത് വീണ്ടും നീട്ടാൻ നിയമപരമായി സാധിക്കില്ലെന്ന വിശദീകരണമാണ് സർക്കാർ നൽകുന്നത്. ഈ സാഹചര്യത്തിൽ പത്രപ്രവർത്തക യൂണിയൻ നേതാക്കളുമായ കൂടിയാലോചിച്ച ശേഷമാണ് നിയമനം നൽകിയതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
2019 ഓഗസ്ത് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. ഈ കേസിൽ ശ്രീറാമിനെ ഒന്നാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് രണ്ടാം പ്രതി.