gnn24x7

കുവൈത്ത് ദുരന്തം; മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിയാനായില്ല, 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു

0
221
gnn24x7

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ 7പേരുടെ ആരോ​ഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് നോർക്ക സിഇഒ. മരിച്ചവരിൽ രണ്ടു പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള അടുത്ത ഘട്ടം ഡിഎൻഎ ടെസ്റ്റ് ആണെന്നും തുടർ ചികിത്സയ്ക്ക് നോർക്ക ആവശ്യമായ സഹായങ്ങൾ നൽകുമെന്നും സിഇഒ അറിയിച്ചു. 

കുവൈത്ത് സർക്കാരിന്റെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടായിരുന്നതിനാൽ നടപടികൾ വേഗത്തിലാക്കാൻ സാധിച്ചു. പരിക്കേറ്റവർക്ക് സഹായങ്ങൾ നൽകും. മരണപ്പട്ടവരുടെ ബൗദ്ധിക ശരീരം അവരവരുടെ സ്വദേശത്തേക്ക് എത്തിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. 23 ആംബുലൻസുകൾ അതിനായി വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്നും നോർക്ക സിഇഒ കൂട്ടിച്ചേർത്തു. 

57 പേരാണ് ആശുപത്രികളിൽ തുടരുന്നത്. ഇതിൽ 12 പേർ ഡിസ്ചാർജായി. ഇതിൽ 5 പേർ മലയാളികളാണ്. ഏകദേശം 25 ലധികം മലയാളികൾ ആശുപത്രിയിലാണ്. ഇതിൽ മലയാളികൾ അടക്കമുള്ള 7 പേരുടെ നില ഗുരുതരമാണ്. ഇവർക്കായുള്ള അടിയന്തര സഹായങ്ങൾ നോർക്ക ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേനയുടെ വിമാനം ഇന്ന് രാവിലെ 10.30 ഓടെ കൊച്ചി വിമാനത്താവളത്തിലെത്തിയിരുന്നു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7