സ്റ്റോക്ക്ഹോം: സ്വീഡനിലെ ഒറേബ്രോ വിമാനത്താവളത്തിന് സമീപം സ്കൈ ഡൈവിംഗിനായി ഉപയോഗിച്ച ചെറിയ വിമാനം തകർന്ന് വീണ് ഒന്‍പത് പേർ മരിക്കുകയും ഒരാൾ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
എട്ട് സാഹസിക പറക്കല്‍ വിദഗ്ദരും പൈലറ്റുമാണ് അപകടത്തിൽ മരണപ്പെട്ടത്. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. 2019 ൽ വടക്കുകിഴക്കൻ സ്വീഡനിലെ ഉമിയ നഗരത്തിന് പുറത്ത് സ്കൈഡൈവറുകളുള്ള വിമാനം തകർന്ന് ഒമ്പത് പേർ മരിച്ചിരുന്നു.







































