മുംബൈ: മുംബൈയില്‍ മലയാളി നഴ്‌സുമാര്‍ക്ക് വീണ്ടും കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. വോക്കാര്‍ഡ് ആശുപത്രിയിലെ 12 മലയാളി നഴ്‌സുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
12 മലയാളി നഴ്‌സുമാരടക്കം 15 നഴ്‌സുമാര്‍ക്കും ഒരു ഡോക്ടര്‍ക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ 50 മലയാളി നഴ്‌സുമാര്‍ക്ക് ഇതേ ആശുപത്രിയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആശുപത്രി മുഴുവന്‍ ക്വാറന്റീനിലാക്കിയിരിക്കുകയാണ്. ഇവിടെ നിന്ന് പുറത്തേക്കോ അകത്തേക്കോ ആരെയും കടത്തിവിടുന്നില്ല.
അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3000ത്തിനടുത്തെത്തി.
മുംബൈയില്‍ മാത്രം 1936 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.