കൊച്ചി: ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീന്റെ ആത്മഹത്യയില്‍ സമരം ചെയ്ത പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി. ആലുവ റൂറല്‍ എസ് പി കെ. കാര്‍ത്തിക്കിനെ ആലുവ ഗസ്റ്റ് ഹൗസിലേക്ക് നേരിട്ട് വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തിയറിയിച്ചത്.
കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും മുഖ്യമന്ത്രി പരിശോധിക്കുകയും അറസ്റ്റിലായവര്‍ക്കെതിരേ തീവ്രവാദ ബന്ധം ആരോപിച്ച സാഹചര്യം മുഖ്യമന്ത്രി എസ്.പിയോട് തിരക്കുകയും ചെയ്തു. മോഫിയയുടെ കുടുംബത്തിന് നീതി തേടി സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് തീവ്രവാദബന്ധം ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ പരാതിയിൽ ആലുവ പ്രിന്‍സിപ്പല്‍ എസ്.ഐ ആര്‍. വിനോദ്, ഗ്രേഡ് എസ്.ഐ രാജേഷ് എന്നിവരെ നേരത്തെ സസ്പെന്‍ന്റ് ചെയ്തിരുന്നു.