കേരളത്തിന്റെ 23-ാം മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്കായി 500 പേർക്ക് ക്ഷണം ഉണ്ടായിരുന്നുവെങ്കിലും കൊവിഡ് മാനദണ്ഡം കണക്കിലെടുത്ത് 250 ൽ താഴെ ആളുകൾ മാത്രമേ സത്യപ്രതിജ്ഞയ്ക്കായി എത്തിച്ചേർന്നിട്ടുള്ളു.
മുഖ്യമന്ത്രിക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്യാൻ മന്ത്രിമാരിൽ ആദ്യ ഊഴം സിപിഐയിലെ കെ രാജനായിരുന്നു. പിന്നാലെ കേരള കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിൻ, ജനതാദൾ എസിലെ കെ കൃഷ്ണൻകുട്ടി, എൻസിപിയിലെ എകെ ശശീന്ദ്രൻ, ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞക്ക് ശേഷം 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരും.