gnn24x7

സംസ്ഥാനത്ത് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറക്കാതെ സ്വകാര്യ ലാബുകൾ

0
559
gnn24x7

കോട്ടയം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറക്കുന്നില്ല. കേരളത്തിൽ സ്വകാര്യ ലാബുകളിലെ ആർ ടി പി സി ആർ പരിശോധന നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

എന്നാൽ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി 1,700 രൂപയാണ് ഇന്നും സ്വകാര്യ ലാബുകള്‍ ഈടാക്കിയത്. ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ലാബ് അധികൃതരുടെ വിശദീകരണം. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ആർ ടി പി സി ആര്‍ പരിശോധന നിരക്ക് കുറച്ചത്.

gnn24x7