gnn24x7

സംസ്ഥാനത്ത് രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്താന്‍ നിർദ്ദേശം; സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്

0
322
gnn24x7

സംസ്ഥാനത്ത് രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായാണ് ഇങ്ങനെയൊരു തീരുമാനം.

പ്രധാന ജംഗ്ഷനുകള്‍, ഇട റോഡുകള്‍, എ ടി എം കൗണ്ടറുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രി പത്തു മണി മുതല്‍ രാവിലെ അഞ്ച് മണി വരെ രാത്രികാല പട്രോളിംഗ് കര്‍ശനമാക്കാനും കൂടാതെ ഹൈവേ പട്രോള്‍ വാഹനങ്ങളും കണ്‍ട്രോള്‍ റൂം വാഹനങ്ങളും ഇതിനുവേണ്ടി ഉപയോഗപ്പെടുത്താനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഒന്നിടവിട്ട ദിവസങ്ങളിൽ സബ് ഇൻസ്പെക്ടർമാരും രാത്രികാല പട്രോളിങ്ങിന് ഉണ്ടാകും. പട്രോളിങ് പരിശോധിക്കാൻ ഇൻസ്പെക്റ്റർമാരെയും സബ് ഡിവിഷണൽ പോലീസ് ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

gnn24x7