gnn24x7

‘പൊതുജന ക്ഷേമം’; സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ ഇലക്ട്രോണിക് വൗച്ചറുകള്‍

0
303
gnn24x7

ന്യൂഡല്‍ഹി: ‘പൊതുജന ക്ഷേമം’ എന്ന മനോഭാവത്തില്‍, സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്  വാക്‌സിന്‍ നല്‍കുന്നതിനായി കൈമാറ്റം ചെയ്യാനാവാത്ത ഇലക്ട്രോണിക് വൗച്ചറുകള്‍ തയ്യാറാക്കാന്‍ പദ്ധതിയുണ്ടെന്നും പ്രായമായവരെയും ഭിന്നശേഷിയുള്ളവരെയും സഹായിക്കുന്നതിന്, വീടിനടുത്തുള്ള കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളും ആരംഭിച്ചെന്നും കേന്ദ്രം. രാജ്യത്തെ വാക്‌സിനേഷന്‍ നയത്തില്‍ ദുര്‍ബല ജനവിഭാഗം അവഗണന നേരിടുന്നുവെന്നും  സമ്പന്നര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ തള്ളികൊണ്ടാണ് കേന്ദ്രം നയം വ്യക്തമാക്കിയത്.  വരുമാനം കണക്കിലെടുക്കാതെ എല്ലാ പൗരന്‍മാരും കേന്ദ്രത്തിന്റെ സൗജന്യ വാക്‌സിനേഷന് അര്‍ഹരാണാണെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

2021 ജൂണ്‍ 21 മുതല്‍ നടപ്പിലാക്കിയ പുതുക്കിയ ദേശീയ കോവിഡ് വാക്‌സിനേഷന്‍ നയം പ്രകാരം, ആഭ്യന്തര വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാക്‌സിനുകള്‍ നല്‍കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

ജയില്‍ തടവുകാര്‍, വൃദ്ധ ഭവനങ്ങളിലെ പൗരന്മാര്‍, വഴിയോര യാചകര്‍, കൂടാതെ 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള യോഗ്യതയുള്ള വ്യക്തികള്‍ എന്നിവരുള്‍പ്പെടെ, നിര്‍ദ്ദിഷ്ട തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം ഇല്ലാത്ത ദുര്‍ബല വിഭാഗങ്ങളെ കണ്ടെത്തി, ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പികളുടേയും സംഘടനകളുടേയും സഹായത്തോടെ ജില്ലാ കര്‍മ്മ സമിതി അവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here